New Update
/sathyam/media/media_files/2025/01/05/AHuGTRRie0gcovtedBNi.jpg)
പെരുവ: 31 വർഷത്തിന് ശേഷം പെരുവ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ 1994 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുകൂടി. ജനുവരി 4-ാം തീയതി സ്കൂൾ ഹാളിൽ വെവച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നത്.
Advertisment
അലുമിനി അസോസിയേഷൻ പ്രസിഡണ്ട് ദീപു ചേരുംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വെള്ളൂർ ഭാവൻസ് ന്യൂസ് പ്രിൻറ് വിദ്യാലയത്തിലെ കമ്പ്യൂട്ടർ അധ്യാപകൻ അനീഷ് എം എൻ സ്വാഗതവും പറഞ്ഞു.
സ്കൂൾ മുൻ പ്രഥമ അധ്യാപകൻ ശ്രീ M C നാരായണനും, സ്കൂൾ പ്രിൻസിപ്പൽ ശ്രീ മണിയും ചേർന്നു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ഷാജി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അറുപതോളം പൂർവ്വ വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു . അധ്യാപകർക്കു മോമെന്റൊയും ഷാലും നൽകി ആദരിക്കുകയും ചെയിതു.