അഹ്ദലിയ്യ പ്രാർഥന സമ്മേളനം മർകസിൽ

New Update
Ahdaliyya 6-12-25
കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രാർഥന സമ്മേളനം ഇന്ന്(ഡിസംബർ 6 ശനി) നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന സംഗമം വൈകുന്നേരം 6:30 ന് ആരംഭിക്കും.
Advertisment
ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, സമസ്ത വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന സി അബ്ദുറഹ്മാൻ മുസ്‌ലിയാർ നെടിയനാട്, മർകസിലെ പ്രഥമ മുദരിസും പണ്ഡിത-പ്രാസ്ഥാനിക നേതൃത്വവുമായിരുന്ന പാറന്നൂർ പിപി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ അനുസ്മരിക്കും.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. നസ്വീഹത്തിനും പ്രാർഥനക്കും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. മഹ്‌ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും.

വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സി പി ഉബൈദുല്ല സഖാഫി തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സാദത്തുക്കളും ജാമിഅ മർകസ് മുദരിസുമാരും പ്രാർഥന സമ്മേളനത്തിന് നേതൃത്വം നൽകും.
Advertisment