പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി: യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി: യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

New Update
ARREST9

കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്.

Advertisment

മൊബൈല്‍ ഫോണ്‍ വഴി അജിന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പെണ്‍കുട്ടിയില്‍ നിന്നും ഒഴിഞ്ഞു മാറി. പിന്നീട് പൊലീസ് കേസ് എടുത്തതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

അജിന്‍ ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്ത ആളാണ്. പ്രതി പല സ്ഥലങ്ങളില്‍ സെയില്‍സ്മാനായും മറ്റു പല ജോലികളും ചെയ്തു താമസിക്കുകയായിരുന്നു. നാടുവിട്ട ഇയാളെ തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ പൊലീസ് കുടുക്കുകയായിരുന്നു.

മുങ്ങിയ ഇയാള്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

Advertisment