എകെജിഎസ്എംഎയുടെ അക്ഷയ തൃതീയ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ

author-image
കെ. നാസര്‍
New Update
akgsma

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷയ തൃതീയ ജില്ലാതല ഉദ്ഘാടനം 29 ന് 11 ന് മുല്ലക്കൽ ജുവൽസ്ട്രീറ്റിൽ സംഘടന സംസ്ഥാനവർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര നിർവ്വഹിക്കും.

Advertisment

അക്ഷയ തൃതീയ ദിനമായ 30 ന് സ്വർണ്ണാഭരണശാലകൾ രാവിലെ 8 ന് തുറക്കും. ഏറ്റവും അധികം സ്വർണ്ണവ്യാപാരം നടക്കുന്ന ദിവസമാണ് അക്ഷയ തൃതീയ സ്വർണ്ണത്തിൻ്റെ വില കയറ്റം കാരണം സാധാരണകാരന് 100 മില്ലി സ്വർണ്ണത്തിൻ്റെ ക്വയിൽ മുതൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളും 18 കാരറ്റ് ആഭരണങ്ങളും വ്യാപാരത്തിനായി ഒരുക്കിയട്ടുണ്ട്.

 അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികളായ നസീർ പുന്നക്കൽ, . വർഗീസ് വല്യാക്കൻ. എബി തോമസ് എന്നിവർ അറിയിച്ചു

Advertisment