തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും മിനി തൊഴിൽമേളയും 22ന്

നാളെ (സെപ്റ്റംബർ 22ന്) രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയിൽ എച്ച് സലാം എംഎൽഎയുടെ അധ്യക്ഷതയിലാണ് പരിശീലനം.

New Update
job

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ് -2025ന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി അർദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 

Advertisment

നാളെ (സെപ്റ്റംബർ 22ന്) രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയിൽ എച്ച് സലാം എംഎൽഎയുടെ അധ്യക്ഷതയിലാണ് പരിശീലനം.

വിജ്ഞാന കേരളം മിഷൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി എസ്‌വി മോട്ടേഴ്സ്, പോപ്പുലർ വെഹിക്കിൾസ്, മുത്തൂറ്റ് ഫിൻകോർപ് എന്നീ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ മിനി തൊഴിൽമേളയും നടക്കും. 

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.

Advertisment