/sathyam/media/media_files/2025/10/29/images-1280-x-960-px91-2025-10-29-01-26-23.png)
ആലപ്പുഴ: 205 അങ്കണവാടികളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒന്നാം വാർഡിലെ 73-ാം നമ്പർ അങ്കണവാടിക്ക് സമീപം നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അങ്കണവാടികളും സ്കൂളുകളും രാജ്യത്തിന് തന്നെ മാതൃകയാണെന്നും പുതുതലമുറയുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ഉല്ലാസത്തിനും സഹായകരമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് അങ്കണവാടികൾ നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ അത്യാധുനിക രീതിയിലാണ് പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us