അരൂക്കുറ്റിയിലെ നവീകരിച്ച ബോട്ട് ടെർമിനൽ 30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ടെർമിനൽ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ നവീകരിച്ചു  പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. 

New Update
riyas

ആലപ്പുഴ: അരൂക്കുറ്റിയിലെ നവീകരിച്ച ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന്(ഒക്ടോബർ 30)   പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.  

Advertisment

അരൂക്കുറ്റി ബോട്ട് ടെർമിനലിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയാകും. 

ടെർമിനൽ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ നവീകരിച്ചു  പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. 

ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ രാഷ്ട്രീയ -സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisment