/sathyam/media/media_files/2025/11/28/election-2025-11-28-01-06-14.png)
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പൊതുനിരീക്ഷക കെ ഹിമ പരിശോധിച്ചു.
കുറ്റമറ്റ നിലയിൽ ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് പൊതുനിരീക്ഷക കെ ഹിമ നിർദേശിച്ചു.
ജില്ലയിലെ വിവിധ വിതരണ-എണ്ണൽ കേന്ദ്രങ്ങൾ, പോസ്റ്റൽ ബാലറ്റ് വിതരണ കേന്ദ്രങ്ങൾ, സ്ട്രോങ്ങ് റൂമുകൾ എന്നിവ സന്ദർശിച്ച് ആവശ്യമായ തയ്യാറെടുപ്പുകൾ വിലയിരുത്തിയ നിരീക്ഷക, തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ചു.
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ വരണാധികാരികളുമായി വിശദമായ ചർച്ചയും നടത്തി. നിലവിലുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളും തൃപ്തികരമാണെന്ന് വിലയിരുത്തി.
ഉദ്യോഗസ്ഥർ തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയും ചെയ്യണമെന്ന് നിരീക്ഷക വ്യക്തമാക്കി.
വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടപടിക്രമങ്ങൾ വിവിധ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us