സൗജന്യ തൊഴില്‍ മേള

പ്രമുഖ  കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍  വിവിധ മേഖലകളില്‍ നിന്നായി നിരവധി തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. 

New Update
job

ആലപ്പുഴ: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് കേരളയുടെ  ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ 20ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 

Advertisment

പ്രമുഖ  കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍  വിവിധ മേഖലകളില്‍ നിന്നായി നിരവധി തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. 


യോഗ്യത : 10/പ്ലസ് റ്റു/ഐ.റ്റി.ഐ/ഡിപ്ലോമ/ഡിഗ്രി/ബി.ടെക്.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 20ന് രാവിലെ 10 ന് ബയോഡേറ്റയും , അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി  ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. 


ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ ലിങ്ക്:  https://forms.gle/wkXkZUbhrL5Srx8H8. ഫോണ്‍: 9495999682.

Advertisment