New Update
/sathyam/media/media_files/2026/01/15/img293-2026-01-15-01-19-20.png)
ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ 2026 ലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
Advertisment
സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാനപാലനവും ഉറപ്പ് വരുത്തുവാനും പള്ളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ആളുകള്‍ മദ്യപിച്ച് കടലിലിറങ്ങി അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ചേര്‍ത്തല എക്‌സൈസ് റേഞ്ച് പരിധിയില്‍ ഉള്‍പ്പെട്ട പള്ളിയുടെ രണ്ട് കി.മീ ചുറ്റളവില്‍ പ്രവര്‍ത്തിച്ച് വരുന്ന എല്ലാ കള്ള് ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും, ബാറുകളും ജനുവരി 19, 20, 27, 28 തീയതികളില്‍ അടച്ചിടുന്നതിന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us