ആലപ്പുഴ  ജില്ലാ ചിൽഡ്രൻസ് ഫെസ്റ്റ് ചമയം 13 ന് ; എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും ; ചിൽഡ്രൻസ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ജഡ്ജി ജോബിൻസെബാസ്റ്റ്യൻ പ്രകാശനം ചെയ്തു

author-image
കെ. നാസര്‍
New Update
3

ആലപ്പുഴ : കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് ,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,ബാല അവകാശ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലാ ചിൽഡ്രൻസ് ഫെസ്റ്റ് ചമയം 13 ന് രാവിലെ 9.30 ന് ആലപ്പുഴ ലിയോ തർട്ടീന്ത് ഹയർസെക്കൻഡറി സ്ക്കൂളിൽ വെച്ച് എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും 

Advertisment

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിവിധ സ്ഥാപനങ്ങളിൽ എത്തപ്പെട്ട ശ്രദ്ധയും പരിചരണവും ആവശ്യമുള്ള 400 കുട്ടികൾ പങ്കെടുക്കും. സർക്കാർ . സർക്കാർ ഇതര ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികളാണ് പങ്കെടുക്കുന്നത് കുട്ടികളെ ഒരു കുടക്കീഴിൽ ഒന്നിച്ച് കൂട്ടി സന്തോഷം പങ്ക് വെക്കുകയാണ് ലക്ഷ്യം. 

8

മുനിസിപ്പൽ ചെയർ പേഴ്സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷതവഹിക്കും. ബാല അവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ , ജില്ലാ കളക്ടർ ജോൺ വിസാമുവൽ , സബ് ജഡ്ജ് പ്രമോദ് മുരളി എന്നിവർ പങ്കെടുക്കും. ചിൽഡ്രൻസ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ജഡ്ജ് യുടെ ചേമ്പറിൽജില്ലാ ജഡ്ജി ജോബിൻസെബാസ്റ്റ്യൻ പ്രകാശനം ചെയ്തു.

 മുനിസിപ്പൽ ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻനസീർ പുന്നക്കൽ , ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ . ജില്ല ശിശുക്ഷേമ സമിതി ജോ.സെക്രട്ടറി കെ.നാസർ, പ്രൊട്ടക്‌ഷൻ ഓഫീസർ ലിനു ലോറൻസ് , ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർപ്രൈസ് മോൻ , സോഷ്യൽ വർക്കർ ഉണ്ണികൃഷ്ണൽഎന്നിവർ പങ്കെടുത്തു

Advertisment