നവകേരള സദസിൽ വ്യാപാരികൾ നൽകിയ പരാതികളിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിക്കണം: റോയി പാലത്ര

author-image
കെ. നാസര്‍
New Update
44

ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി കൺവെൻ സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്യുന്നു, ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ,എബി തോമസ് എന്നിവർ സമീപം

ആലപ്പുഴ: സംസ്ഥാന ഗവണ്മെൻ്റ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ നവകേരള സദസ്സിൽ എ. കെ. ജി.എസ്.എം.എ. നൽകിയ ആവശ്യങ്ങളിൽ മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ആവശ്യപ്പെട്ടു. ആൾ കേര ളഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

നവകേരള സദസ് സംഘടിപ്പിച്ച എല്ലായിടത്തും സംഘടനാവശ്യങ്ങൾ ഉന്നയിച്ചിരുന്നു. സ്വർണ്ണവ്യാപാര മേഖലയിൽ വൻ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ പ്രതിനിധി സമ്മേളനം 29 ന് കായംകുളത്ത് നടത്തും ഫെബ്രുവരി 29 ന് മുമ്പ് യൂണിറ്റ് തല തിരെഞ്ഞെടുപ്പ് നടത്തുവാനും തീരുമാനിച്ചു.

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ , എബി തോമസ്, കെ.നാസർ വേണു കൊപ്പറ ,ജി.രാജൻചാരമുട്. മുട്ടം നാസർ, എ അഷറഫ് എന്നിവർ പ്രസംഗിച്ചു.

Advertisment