ഗോവയിൽ വച്ച് നടന്ന അന്താരാഷ്ട്ര അയൺ മാൻ ചാമ്പ്യൻഷിപ്പ് ; മലയാളി ദമ്പതികൾക്ക് വിജയം

author-image
കെ. നാസര്‍
New Update
50

ഗോവയിൽ വച്ച് നടന്ന അന്താരാഷ്ട്ര അയൺ മാൻ ചാമ്പ്യൻഷിപ്പിൽ, ബാംഗ്ലൂരിൽ നിന്നുള്ള മലയാളി ദമ്പതികൾക്ക് വിജയം. ഒക്ടോബർ എട്ടാം തീയതി,ഗോവയിലെ മിരാമർ എന്ന സ്ഥലത്ത് വെച്ച് നടന്ന ചാമ്പൻഷിലാ ലാണ് മലയാളി ദമ്പതികൾ മിന്നും പ്രകടനം കാഴ്ചവച്ചത്..

Advertisment

 ബാംഗ്ലൂർ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥരായ  എം.വി നാഥ് . ജോതി വിദ്യാനന്ദ് എന്നിവർ ആണ് അയൺ മാൻ പട്ടം കരസ്ഥമാക്കിയത്.ഇരുവരും ചേർന്ന് റിലേ ഇനത്തിലാണ് മത്സരിച്ചത്.1.9km നിന്തൽ 90km സൈക്കിളിങ്ങ് 21km ഓട്ടം  തുടർച്ചയായി ചെയ്യണം.

ജ്യോതി 1.9km നിന്തൽ 45min കൊണ്ട് പോർത്തിയാക്കിയപ്പോൾ. എം.വി.നാഥ്4.26hr കൊണ്ട് 90km സൈക്കിൾ,2.20 മണിക്കൂർ കൊണ്ട് 21km ഓട്ടം പൂർത്തിയാക്കി..
കഴിഞ്ഞ അഞ്ചുമാസകാലമായി കടുത്ത പരിശീലനത്തിൽ ആയിരുന്നു ഇവർ..

ജ്യോതി ഒട്ടനവധി  നീന്തൽ മത്സരങ്ങളിൽ മുൻപും വിജയായിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.വി.സെൻട്രൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും, മുൻ അധ്യാപിക ഗിരിജ ടീച്ചറുടെയും മകനാണ് എം.വി.നാഥ്.  ഇദ്ദേഹം ഒരു അൾട്രാ മരത്തോണ് ഓട്ടക്കാരനും ആണ്..അയൺ മാൻ ഡോ. രൂപേഷിന്റെ കൂടെയാണ് പരിശീലനം.

Advertisment