ആർർപ്പോ... ഇർർറോ...കായംകുളം കായൽ വീണ്ടും ഒരു ജലമാമാങ്കത്തിന് വേദിയാകുന്നു....

New Update
33

ചാമ്പ്യൻസ് ബോട്ട് ലീഗ്-2023 ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം നവംബർ 17,18 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും.17ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാടൻപാട്ടും ദൃശ്യാവിഷ്കാരവും. വൈകിട്ട് 4 ന് സാംസ്കാരിക ഘോഷയാത്ര. കെപിഎസി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയിൽ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അണിചേരും. 

Advertisment

വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വൈകിട്ട് 5.30ന് ജലോത്സനഗരിയിൽ എത്തിച്ചേരും സാംസ്കാരിക ഘോഷയാത്ര ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്യും. 6 30ന് സാംസ്കാരിക സമ്മേളനത്തിൽ കായംകുളം യു പ്രതിഭ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ .ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ കവി മുരുകൻ കാട്ടാക്കട മുഖ്യ പ്രഭാഷണം നടത്തും.

കായംകുളം നഗരസഭ അധ്യക്ഷ പി ശശികല,.രാമപുരം ചന്ദ്രബാബു, കെ ജി മുകുന്ദൻ, അഡ്വ. എ ഷാജഹാൻ.ഡോ. ബിന്ദു ഡി സനിൽ, പുതുപ്പള്ളി സെയ്ത്,കുമ്പളത്ത് മധുകുമാർ, പ്രേംജിത്ത് കായംകുളം എന്നിവർ ആശംസകൾ നേരും.രാത്രി 7. 30 മുതൽ സൂപ്പർ മെഗാ ഷോ. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീനാഥ് ,സി കേരളം സരിഗമപ ജേതാവ് അവനി സന്തോഷ് എന്നിവർ നയിക്കുന്നു.

18ന് 2 മുതൽ മത്സര വള്ളംകളി ജോൺ വി സാമുവൽ ഐ.എ.എസ്  പതാക ഉയർത്തും. എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് .കെ ജി രാജേശ്വരി മാസ്സ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും.

എം. പി.അഡ്വ എ എം ആരീഫ് സമ്മാനദാനം നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , മറ്റ് ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തിൽ ആദ്യ 9 സ്ഥാനങ്ങളിൽ എത്തിയ ചുണ്ടൻ വള്ളങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുക. വിയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ),നടുഭാഗം(യുബിസി, കൈനകരി), മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ (പോലീസ് ബോട്ട് ക്ലബ്ബ്), നിരണം ചുണ്ടൻ(എൻ സി ഡി സി , കുമരകം), ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ), കാരിച്ചാൽ(പുന്നമട ബോട്ട് ക്ലബ്ബ്), പായിപ്പാട് (കെബിസി & എസ് എഫ് ബി സി , കുമരകം), സെന്റ് പയസ് Xth(നിരണം ബോട്ട് ക്ലബ്ബ്), ആയാപറമ്പ് പാണ്ടി(വേമ്പനാട് ബോട്ട് ക്ലബ്ബ്)എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത്.