/sathyam/media/media_files/Mk0MQUmCWJom6zU1hFP3.jpeg)
സമഗ്രശിക്ഷാ കേരള, ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായി ഭിന്നശേഷി സൗഹൃദസമൂഹത്തിനായുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള ദീപശിഖാറാലി സംഘടിപ്പിച്ചു.
ജെ ബി സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി വെൺമണി സബ് ഇൻസ്‌പെക്ടർ നിസാറുദ്ധീൻ ഫ്ലാഗ് ഓഫ് ചെയ്തു. വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ റ്റി സി യിൽ നിന്നും കുമാരി അതുല്യ സുഗതൻ ദീപശിഖ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്തംഗം രാധമ്മ ടീച്ചർ, ബി ആർ സി ട്രെയിനർ ബൈജു കെ വെൺമണി ജെ ബി സ്കൂൾ പ്രഥമാധ്യാപിക ഷൈലജ, വെൺമണി മാർത്തോമാ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകരായ ബിനു രാജ്, ജോൺ കെ മാത്യു, ക്ലസ്റ്റർ കോർഡിനേറ്റർ സൂസമ്മ ഡാനിയേൽ, സ്പെഷ്യൽ എഡ്യൂക്കേറ്റർ സന്യ എസ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ റാലിയിൽ പങ്കെടുത്തു.