ഡോ.എൻ. അരുൺ ഐ.എം.എ. മെഡിക്കൽ വിദ്യാർത്ഥിവിഭാഗം ചെയർമാൻ

author-image
കെ. നാസര്‍
New Update
1

ആലപ്പുഴ : മെഡിക്കൽ വിദ്യാർത്ഥികളെ ഏകോപനവും, സംഘാടനവും നടത്തുന്നതിന് ഐ എം, എ. കേരള ഘടകംമെഡിക്കൽ സ്റ്റുഡൻസ് നെറ്റ്വർക്ക് ചെയർമാനായി ഡോ.എൻ. അരുൺ തിരെഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവും, ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനുമാണ്. 

Advertisment

ആലപ്പുഴ സാഗര സഹകരണ ആശുപത്രി അഡ്മിനിസ്ട്രേറ്ററും, ഐ. എം.എ. ആലപ്പുഴ ഘടകം ജനറൽ സെക്രട്ടറിയുമാണ്. ഐ.എം.എ. കേരള ഘടകം ഗവേഷണ വിഭാഗം വൈസ് ചെയർമാനായി ആലപ്പുഴ മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫ പി.എസ്. ഷാജഹാനെയും തീരെഞ്ഞെടുത്തു. ആരോഗ്യ സർവ്വകലാശാല മുൻ സെനറ്റ് അംഗമാണ്

Advertisment