കായംകുളം ഗവ. ബോയ്സ് സ്കൂളിൽ 'ഗിഫ്റ്റ്റഡ് ചിൽഡ്രൻസ് ' പ്രോഗ്രാമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ലോ അവയർനസ് ക്ലാസ്സ് ശ്രദ്ധേയമായി

author-image
ഇ.എം റഷീദ്
New Update
2

കായംകുളം: കായംകുളം ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ്സിൽ വെൺമണി പോലീസ് സബ് ഇൻസ്‌പെക്ടറൂം മോട്ടിവേഷണൽ സ്പീക്കറുമായ നിസാർ പൊന്നാരത്ത്  ലോ അവയർനസ് ക്ലാസ്സ്‌ എടുത്തത് ശ്രദ്ധേയമായി.

Advertisment

ഇഗ്നോറൻസ് ഓഫ് ലാ ഈസ് നോട്ട് ആൻ എസ്ക്യൂസ്‌ ( "Ignorance of Law is not an Excuse...) തോറ എന്ന ഹീബ്രു പദത്തിന്റെ അർത്ഥം അധ്യാപനം,  നിർദ്ദേശം എന്നൊക്കെയാണ്....
ഈ പദത്തെ പുരാതന യഹൂദ യവന പരിഭാഷയായ സെപ്റ്റജെന്റിൽ,
നിയമം എന്ന് അർത്ഥം വരുന്ന നോമോസ് എന്നാണ് ഭാഷാന്തരം ചെയ്തിരിക്കുന്നത്...
അതിനുശേഷം ഈ പദം നിയമം എന്ന് പൊതുവേ പരിഭാഷപ്പെടുത്തിയിരുന്നു....
നിയമം എന്ന മലയാളം പദത്തിന്റെ അല്ലെങ്കിൽ ലോ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആദ്യകാല ഗ്രീക്ക് വാക്കുകളിൽ ഒന്നാണ് നോമോസ്..... നിസാർ പൊന്നാരത്ത് പറഞ്ഞു.

സ്കൂൾ പഠന സിലബസിൽ രാജ്യത്തെ നിയമങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യത്തെപറ്റിയും ഇന്ത്യയിലെ പ്രധാന നിയമങ്ങളെ കുറിച്ചും അത് പാലിക്കേണ്ട ആവശ്യകതയെകുറിച്ചും അദ്ദേഹം കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

Advertisment