ഓണം സ്വർണോത്സവം : ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ല കമ്മറ്റി വിജയികൾക്ക് സമ്മാന വിതരണം നടത്തി

author-image
കെ. നാസര്‍
New Update
gift

ആലപ്പുഴ: ആൾ കേരള ഗോൾഡ് ആൻറ്സിൽ വർമർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ല കമ്മറ്റി ഓണത്തോട് അനുബന്ധിച്ച് ജുവലറികൾ കേന്ദ്രീകരിച്ച് നടത്തിയ ഓണം സ്വർണോത്സവം സമ്മാന പദ്ധതിയിലൂടെ വിജയികൾക്കായവർക്കുള്ള സമ്മാന വിതരണം മുല്ലക്കലിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ വിതരണം ചെയ്തു.

Advertisment

ഒന്നാം സമ്മാനംമങ്കൊമ്പ് സ്വദേശി ബിന്ദു' കെ.നായർക്ക് ഇലക്ട്രിക്ക് ബൈക്ക് നൽകി പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ജില്ലയിൽ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തുവെന്ന് ജില്ല പ്രസിഡൻ്റ് നസീർ പുന്നക്കൽ പറഞ്ഞു.

മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സതി ദേവി, സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പല ത്ര' ജില്ല പ്രസിഡൻ്റ് നസീർ പുന്നക്കൽ' വിഷ്ണു സാഗർ, കെ.നാസർ ,എബി തോമസ് ' ബ്രദേഴ്സ് റഷീദ് '   എം.പി.ഗുരു ദയാൽ ,ഷൗക്കത്ത് ഹമീദ്, ആർ.എൻ.എ. ബിജു  ,മുരുക ഷാജി എന്നിവർ പ്രസംഗിച്ചു

Advertisment