New Update
/sathyam/media/media_files/tdaCM1vyPGQvisPaJATl.jpeg)
സ്ത്രീകൾ നേരിടുന്ന സ്ത്രീധനം ഉൾപെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയുന്നവർ ആയി വനിതാ ഡോക്ടർമാർ മാറണമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടു..
Advertisment
ഐ എംഎ വനിതാവിഭാഗത്തിന്റെ ആലപ്പുഴ ഘടകത്തിന്റെ പ്രവർത്തന ഉത്ഘാടനം പി സതീദേവി നിർവ്വഹിച്ചു.ആരോഗ്യ മേഖലയിൽ ഇന്ന് കേരളം കൈവരിച്ച നേട്ടങ്ങളിൽ വനിതാ ഡോക്ടർമാർ വഹിച്ച പങ്ക് നിസ്തുലമാണ്.തീരദേശങ്ങളിലും ആദിവാസി മേഖലകളിലും ഉള്ള സ്ത്രീകളുടെ മാനസിക, ശാരീരിക പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ ഐ എംഎ എ ക്ക് കഴിയണമെന്നും പി സതീദേവി പറഞ്ഞു.
ഡോ.എഡ്നാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു..ഡോ.സോണിയ സുരേഷ് വിഷയാവതരണം നടത്തി.ഐ എംഎ പ്രസിഡന്റ് ഡോ.മനീഷ് നായർ, സെക്രട്ടറി ഡോ.അരുൺ എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോ.ഷാലിമ സ്വാഗതം പറഞ്ഞു.ഡോ.ദീപ കെ.പി കൃതജ്ഞത രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us