ആലപ്പുഴ :പലസ്തീനിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾഅതിനെതിരായി ഇന്ത്യൻ ഭരണാധികാരികൾ കൊലയാളികൾക്ക് പിന്തുണ നൽകുന്നതാണ് ഇന്ത്യൻ സംസ്കാരം നേരിടുന്ന വെല്ലുവിളിയെന്ന് കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറിഐ. ഷിഹാബുദീൻ പറഞ്ഞു .
ലോകം ശീത യുദ്ധത്തിലൂടെ ഒരു മഹായുദ്ധത്തിന് തയ്യാറെടുത്തപ്പോൾ ചേരിചേരാ നയത്തിന് രൂപം കൊടുത്ത നേതാവായിരുന്നു ജവർഹർലാൽ നെഹ്‌റുവെന്നും കോൺഗ്രസ് -എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നെഹ്‌റു ജ്യോതി ചൈതന്യ ദിനവും പലസ്തീൻ ഐക്യദാർഢ്യ സംഗമവും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എം. ഇ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു . ജലാൽ അമ്പലംകുളങ്ങര. അഡ്വക്കറ്റ്,വി ആർ രാജേഷ്. രഘു കഞ്ഞിക്കുഴി, വി ടി ടോമി, കിഷോർ കുമാർ. തോമി ചേർത്തല.നൗഷാദ് അമ്പലപ്പുഴ. സ്കറിയ കുട്ടനാട്,ഐ ഷാജഹാൻ, ഷെരീഫ് നേടിയത്. ഷെരീഫ് പത്തിയൂർ പ്രദീപ് ഏവൂർ.അഷറഫ്, ബഷീർ, പ്രസീത, ദീപ, സ്വപ്ന എന്നിവർ യോഗത്തിൽ സംസാരിച്ചു