/sathyam/media/media_files/CUCDlTbMuG7af5RM8Lhy.jpeg)
ആലപ്പുഴ : ആലപ്പുഴ ഗവ.റ്റി.ഡി. മെഡിക്കൽ കോളേജിലും ക്രിട്ടിക്കൽ കെയർ സെന്റർ അനുവധിക്കണമെന്ന് എം.ഇ.എസ്. അമ്പലപ്പുഴ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ പാതയിൽ ഏറ്റവും അധികം അപകടം സംഭവിച്ചവരെയും . ഗുരുതര രോഗ ബാധിതരെയും ആരോഗ്യ സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണം നിത്യ തൊഴിൽ ചെയ്ത് ജീവിക്കുന്ന പാവപ്പെട്ടവർ ഏറെയുള്ള ജില്ലയിൽ സർക്കാർ ആശുപത്രികളെ ആശ്രയിച്ച് കഴിയുന്നവരാണ് അധികവും. മെഡിക്കൽ കോളേജ് ആശുപത്രിയോട് അനുബത്ധിച്ച് പേവാർഡ് സ്ഥാപിക്കണം.
കയർ -കക്കാ തൊഴിൽ മേഖലയിൽ വ്യാപകമാകുന്ന അലർജി രോഗ നിർണ്ണയത്തിന് വേണ്ട പഠന കേന്ദ്രം സ്ഥാപിക്കണം വിവാഹ ചെയ്യുവാൻ വധുവിന്റെ വീട്ടുകാരിൽ നിന്നും സ്ത്രീധനം വാങ്ങുന്നത് ഇസ്ലാമിക തത്വസംഹിതക്ക് എതിരാണ് വധുവിന് നൽകുന്ന മഹർ സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ളതാകണം. സ്ത്രീധനത്തിന്റെ പേരിൽ മുമ്പ് എങ്ങും ഉണ്ടാകാത്തരീതിയിലുള്ള ആത്മഹത്യ പ്രവണത സമുദായത്തിൽ കണ്ട് വരുന്ന പ്രവണത അഭികാമ്യമല്ലന്ന് ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് അസ്ഹർ അൻവരി പറഞ്ഞു.
എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് അഡ്വ.എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇസ്‌ലാമി ജില്ലാ അമീർ ഹക്കീം പാണാവള്ളി . എം.ഇ.എസ്. സംസ്ഥാന ധനകാര്യ വകുപ്പ് ചെയർമാൻ.ആർ. മുഹമ്മദ് ഷഫീഖ്, സെക്രട്ടറി ഹസ്സൻ പൈങ്ങാ മടം, എ, എ.അഷറഫ്, ആർ.എസ്.ഷാഹുൽ ഹമീദ് എം.എ.അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us