Advertisment

തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ  തലവടി ചുണ്ടൻ കന്നി അങ്കത്തിൽ നേടിയ  ട്രോഫികളുമായി ഘോഷയാത്ര നടത്തി

New Update
66

തലവടി:തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ  തലവടി ചുണ്ടൻ കന്നി അങ്കത്തിൽ നേടിയ  ട്രോഫികളുമായി ഘോഷയാത്ര നടത്തി. നെഹ്റു ട്രോഫി മത്സരത്തിലെ കന്നി അങ്കം ഉൾപ്പെടെ  30-ൽ അധികം ട്രോഫികൾ ഈ സീസണിൽ നേടിയിരുന്നു.വിവിധ സാംസ്ക്കാരിക - സാമൂഹിക- സന്നദ്ധ സംഘടനകളുടെയും ടാക്സി - ഓട്ടോറിക്ഷ യൂണിയനുകളുടെയും തലവടി ചുണ്ടൻ വള്ള  സമിതിയുടെയും നേതൃത്വത്തിൽ  പൂന്തുരുത്തി ജംഗ്ഷനിൽ നിന്നാരംഭിച്ച  ഘോഷയാത്ര തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ , ദത്തോസ് ഫിലിപ്പോസ് താഴാംങ്കേരിൽ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

Advertisment

വൈസ് പ്രസിഡൻ്റ് പി.ഡി രമേശ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അജിത്ത് പിഷാരത്ത് , ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ, ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ, ഡോ.ജോൺസൺ വി.ഇടിക്കുള, ജോ. സെക്രട്ടറി ബിനോയി മംഗലത്താടിയിൽ, സുനിൽ സാഗർ , ഗോകുൽ കൃഷ്ണ, വിൻസൻ പൊയ്യാലുമാലിൽ , സി മനോജ് ,  തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ   വൈസ് പ്രസിഡൻ്റ് ബിജു കുര്യൻ , ജോൺസൺ വർക്കി, ജെറി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ശില്പി സാബു നാരായണൻ ആചാരിയെയും ക്യാപ്റ്റൻ റിക്സൺ ഉമ്മനെയും  ചടങ്ങിൽ ആദരിച്ചു.

22

തലവടി,എടത്വ പഞ്ചായത്തുകളില മുപ്പതോളം   കേന്ദ്രങ്ങളിൽ ഘോഷയാത്രയ്ക്ക്  സ്വീകരണം നല്കി. നാടിൻ്റെ ആവേശമായി മാറിയ ജലരാജാവിന് ലഭിച്ച ട്രോഫികൾ കാണാൻ  മണിക്കൂറുകളോളം ആണ് ഗ്രാമവാസികൾ വഴിയോരങ്ങളിൽ കാത്തു നിന്നത്.വഞ്ചി പാട്ടുകളോടും ആവേശത്തോടും ആർപ്പുവിളികളോടും ചെണ്ടമേളങ്ങളോടും  കരിമരുന്ന് പ്രയോഗത്തോടും  വിവിധ ക്ഷേത്രങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഊഷ്മള വരവേൽപ് ആണ് ഘോഷയാത്രയ്ക്ക് നല്കിയത്.മാണത്താറ ക്ഷേത്രസന്നിദ്ധിയിൽ വഞ്ചിപ്പാട്ട് പാടി അമ്മമാർ ഘോഷയാത്രയെ സ്വീകരിച്ചത് വ്യത്യസ്ത അനുഭവമായി. 

ആറ് മണിക്കൂർ പിന്നിട്ട് തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ ക്ഷേത്രം മാനേജർ അജികുമാർ കലവറശ്ശേരിൽ, കെ.കെ. രാജു , ഭരതൻ പട്ടരുമഠം, ഗിരിജ ആനന്ദ് പട്ടമന എന്നിവർ ചേർന്ന്  സ്വീകരിച്ചു.

 ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ക്ലബ്  ജനറൽ  സെക്രട്ടറി ജോജി ജെ. വൈലപള്ളി അധ്യക്ഷത  വഹിച്ചു.രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ മുഖ്യ സന്ദേശം നല്കി. തലവടി ചുണ്ടന് വേണ്ടി ആദ്യം സംഗീത ആൽബം പുറത്തിറക്കിയ ആർ രതീഷ് കുമാറിനെ ആദരിച്ചു. 

പുതുവത്സരദിനത്തിൽ  'തലവടി ചുണ്ടൻ'   നീരണിഞ്ഞ  പമ്പയാറിൽ നടന്ന   മത്സരത്തിൽ സ്വന്തം തറവാട്ടിൽ  കൈക്കരുത്തും മെയ്ക്കരുത്തും ഉള്ള പ്രമുഖ ടീംമുകളെ മനക്കരുത്ത് കൊണ്ട്  പരാജയപ്പെടുത്തിയാണ്  വിജയകിരീടമണിഞ്ഞത് .ലോകമെമ്പാടുമുള്ള  തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ,തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, ഓഹരി ഉടമകൾ  എന്നിവരുടെ പിന്തുണയും  പ്രോത്സാഹനവുമാണ്  വിജയ രഹസ്യമെന്ന് ഫിനാൻസ് കൺവീനർ ഷിക്കു അമ്പ്രയിൽ, മാർക്കറ്റിംങ്ങ് കോർഡിനേറ്റർ ഷിനു എസ് പിള്ള, സിറിൾ സഖറിയ, റിച്ചു മാത്യൂ എന്നിവർ പറഞ്ഞു.

Advertisment