/sathyam/media/media_files/4jnMVBAJMe5fQwGaFDb1.jpeg)
ആലപ്പുഴ : കോവളത്തു വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ പൾമോകോൺ 2023 നോട നുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരങ്ങളിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു.
അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സെക്രട്ടറി ഡോ. ജൂഡോ വാച്ചാപറമ്പിലിന്റേയും ലിസി ആശുപത്രിയിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ. പരമേശ് . എ.ആറി ന്റേയും നേതൃത്വത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ ആലപ്പുഴയിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബുരുദ വിദ്യാർത്ഥികളായ ഡോ. അഞ്ജലി ബാബു , ഡോ. രേഷ്മ. കെ.ആർ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
ശ്വാസകോശ രോഗികളിലെ അണു ബാധകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളിൽ ക്ഷയരോഗികളിൽ ചികിൽ ക്കു ശേഷവും കണ്ടു വരുന്ന പ്രശ്നങ്ങൾ മുൻകൂട്ടി തടയാൻ കഴിയുന്നതെങ്ങിനെ എന്നതിനെ ക്കുറിച്ചുള്ള പഠനത്തിന് ഡോ. അഞ്ജലി ബാബുവിന് രണ്ടാം സ്ഥാനം ലഭിച്ചു.
നെഞ്ചിന്റെ എക്സ് റേ പരിശോധനയിൽ ക്ഷയരോഗ ചികിൽസയ്ക്കു ശേഷവും പാടുകൾ കണ്ടുവരുന്നത് നിരവധി പേരുടെ വിദേശ ജോലി സാധ്യതയെ ബാധിക്കുന്ന ഒന്നാണ്. പാടുകൾ ഉണ്ടാകാനുള്ള സാധ്യത ഘടകങ്ങൾ കണ്ടെത്തി തടയാൻ കഴിയുന്നത് ആയിരങ്ങൾക്ക് സഹായകരമായിരിക്കും.
വിജയികൾക്കും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ , വൈസ് പ്രസിഡണ്ട് ഡോ.ബി. ജയപ്രകാശ്, പൾമോ കോൺ 2023 ചെയർമാൻ ഡോ. എ. ഫത്താഹുദ്ദീൻ , ഡോ. കുര്യൻ ഉമ്മൻ എന്നിവർ സമ്മാനിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us