Advertisment

എൻ.സി.പി ആലപ്പുഴ ജില്ലാ സമ്മേളനം നടന്നു

New Update
33

ആലപ്പുഴ:കേരളത്തിലെ എൻ.സി.പി. നേതാക്കളിൽ പലരും അഴിമതിയിൽ മുങ്ങി കുളിച്ച് പാർട്ടിയുടെ പ്രതിഛായ നശിപ്പിക്കുകയാണെന്നും അതുമൂലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കളങ്കപ്പെടുത്തുകയാണെന്നും ഇതുമൂലം പാർട്ടിയെ ശുദ്ധികരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കുമെന്നും  എൻ.സി.പി ഘടക കക്ഷി എൽ.ഡി.എഫിൻ്റെ ഭാഗമായി തന്നെ തുടരുമെന്നും  എൻ.സി.പി ദേശിയ ജനറൽ സെക്രട്ടറി എൻ.കെ. മുഹമ്മദ്ക്കുട്ടി പ്രസ്താവിച്ചു.

എൻ.സി.പി. ആലപ്പുഴ ജില്ലാ സമ്മേളനം റെയ് ബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന കോർഡിനേറ്റർ അഡ്വ.റോയി വാരിക്കാട് മുഖ്യ പ്രഭാഷണം നടത്തി. 

ജില്ലാ ഭാരവാഹികളായി എൻ.സന്തോഷ് കുമാർ (പ്രസിഡൻ്റ്), സജീവ് പുല്ലുകുളങ്ങര, അഡ്വ.പള്ളിപ്പാട് രവീന്ദ്രൻ,  കെ.ആർ.പ്രസന്നൻ (വൈസ് പ്രസിഡൻ്റ്മാർ) എൻ.രവികുമാര പിള്ള, വി.എസ് വിജയകുമാർ, അനീഷ് മാവേലിക്കര, മർഫി, സോജി കരകത്തിൽ, സുരേഷ് ബാബു, മോഹന്നൻ ഏവൂർ (ജനറൽ സെക്രട്ടറിമാർ) നൗഷാദ് വെൺമണി ( ട്രഷറാർ ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു.

Advertisment