ആലപ്പുഴ : വിദ്യാത്ഥികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി അവരുടെ അഭിരുചിക്കൊത്ത രീതിയിൽ തിരിച്ച് വിടുവാൻ അദ്ധ്യാപകർ ശ്രമിക്കണമെന്ന് എ.എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു. കൃഷ്ണ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 24 മത് കിഡ് ഷോ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എൽ.കെ.ജി. മുതൽ നാലാം സ്റ്റാൻഡേർഡ് വരെയുള്ള വിദ്യാത്ഥികളെ പകെടുപ്പിച്ച് നടത്തുന്ന പരിപാടിയാണ് കിഡ് ഷോ ട്രസ്റ്റ് പ്രസിഡന്റ് പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു .
പ്രോഗ്രാംകോ-ഓർഡിനേറ്റർ ആനന്ദ് ബാബു, ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.ജി വിഷ്ണു, ഗുരുദയാൽ, റോണി മാത്യു, രാജീവ് നെടുങ്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം ചേർന്ന സമ്മാന സമർപ്പണ സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർ പേഴ്സൺ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ . ബാല അവകാശ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ.എസ്. കവിത, ചിന്മയാ വിദ്യാലയ മാനേജർ പി. അനിൽകുമാർ , ജില്ലാ ശിശുക്ഷേമ സമിതി ജോ.സെക്രട്ടറി കെ. നാസർ .രാജേഷ് രാജഗിരി, സുജാത്, റോജോ ജോസഫ് , എന്നിവർ സമ്മാന സമർപ്പണം നടത്തി