അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നു. വേനൽ കാലത്ത് പ്രത്യേക ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ്

വെയിലത്ത് ജോലി ചെയ്യുന്നവർ, പ്രായമുള്ളവർ, രക്തസമ്മർദ്ദം പോലെ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
HOT CLIMATE

അലപ്പുഴ: അന്തരീക്ഷ താപം ക്രമാതീതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്നു ആരോഗ്യ വകുപ്പ് .

Advertisment

വേനൽ കടുക്കുമ്പോൾ ശരീരത്തിൽ ഹീറ്റ് റാഷ് ഉണ്ടാകുക, പേശിവലിവ് ,താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു. 


വെയിലത്ത് ജോലി ചെയ്യുന്നവർ, പ്രായമുള്ളവർ, രക്തസമ്മർദ്ദം പോലെ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. 


അമിതമായ വിയർപ്പ് ,കഠിനമായ ക്ഷീണം, തലവേദന തലകറക്കം, പേശിവലിവ് ഓക്കാനം, ശർദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. 

വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് .എന്നാൽ അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ നേരിട്ട് ഏൽക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം.


ശക്തി കുറഞ്ഞതും വേഗതയിലുമുള്ള നാഡിമിടുപ്പ് ,ശക്തിയായ തലവേദന ,തലകറക്കം മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന് ലക്ഷണങ്ങളാണ്. 


സൂര്യാഘാത ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ വേണ്ടിവരും.എത്രയും വേഗം ആശുപത്രിയിൽ പോകേണ്ടതാണ്.

കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക 

കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുഞ്ഞുങ്ങളെ ഇരുത്തിയിട്ട് രക്ഷകർത്താക്കൾ മറ്റിടങ്ങളിലേക്ക് പോകരുത്.

കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് പാനീയങ്ങൾ/ തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക .കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക. ജലനഷ്ടവും ലവണ നഷ്ടവും പരിഹരിക്കുക. 


ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക .കഠിനമായ വെയിൽനേരിട്ട് ഏൽക്കരുത് .ഉപ്പിട്ട കഞ്ഞിവെള്ളം ,നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുക.ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക. 


വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തിൽ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോൾ അസ്വസ്ഥത തോന്നിയാൽ പെട്ടെന്ന് തണലിലേക്ക് മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക. ജലാംശം കൂടുതലുള്ള ഫലവർഗങ്ങൾ കഴിക്കുക . കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങൾ അയച്ചിടുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക.

വേനലിന് വെള്ളം 

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കുപ്പിയിൽ എടുക്കാൻ മറക്കരുത്. 

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ആഹാരം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതുംവയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ്.


ജ്യൂസുകൾ ഐസ്‌ക്രീം തുടങ്ങിയവ ശുദ്ധജലത്തിലാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുക. ഭക്ഷ്യയോഗ്യമായ ഐസ് ആണ് പാനീയങ്ങളിൽ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക.


വേനൽ കടുക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യം കൂടുന്നു. കുടിക്കാനായി ശേഖരിച്ചുവയ്ക്കുന്ന വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ വെള്ളം ശേഖരിക്കുന്നതിന് മുൻപ് കഴുകി വൃത്തിയാക്കുക. 

വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ ഇടയ്ക്കിടെ വശങ്ങൾ തേച്ചുരച്ച് കഴുകാൻ ശ്രദ്ധിക്കുക .പാത്രങ്ങൾ കഴുകാനും ശുദ്ധജലം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Advertisment