ആലപ്പുഴ: സംസ്ഥാനസർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പും, നാഷണൽ സർവീസ് സ്കീം ആസാദ് സേനയും ചേർന്ന് "ജീവിതം സുന്ദരമാണ്, ജീവിതമാകട്ടെ ലഹരി" എന്ന സന്ദേശം ഉയർത്തി നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ-ജന ജാഗ്രത സദസ്സ്" ചെങ്ങന്നൂർ നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു.
ചെങ്ങന്നൂർ ഐ. ടി. ഐ (ജനറൽ), ചെങ്ങന്നൂർ ഗവ. വനിത ഐ. ടി. ഐ എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. നന്ദാവനം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചെങ്ങന്നൂർ നഗരസഭ അങ്കണത്തിൽ ഗാന്ധി പ്രതിമയുടെ മുൻപിൽ സമാപിച്ച ലഹരി വിരുദ്ധ സന്ദേശ റാലി ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ എ സി വിപിൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചെങ്ങന്നൂർ നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകൾ, ബോധിനി കലാസാംസ്കാരിക കേന്ദ്രം, ജെ സി ഐ ചെങ്ങന്നൂർ ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ കെ ഷിബു രാജൻ അധ്യക്ഷനായി. കേരള ഫോക് ലോർ അക്കാദമി അധ്യക്ഷനും കവിയുമായ ഒ എസ് ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
എക്സൈസ് ഇൻസ്പെക്ടർ കെ ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചെങ്ങന്നൂർ ഐടിഐ പ്രിൻസിപ്പൽ സി എൽ അനുരാധ, ഗാന്ധിയൻ ബോധിനി പ്രഭാകരൻ നായർ, മുൻ എക്സൈസ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ എം കെ ശ്രീകുമാർ, ജെ സി ഐ ചെയർപേഴ്സൺ ഡോ. ശ്രീവേണി, എക്സൈസ് പ്രിവന്റീവ് ഓഫീസർ വിഷ്ണു വിജയൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.
നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കുമാരി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിഷ, ജെ സി ഐ പ്രതിനിധി രഞ്ജിത്ത് ഖാദി, ചെങ്ങന്നൂർ വനിതാ ഐടിഐ പിടിഎ പ്രസിഡന്റ് പി എം മോഹനൻ, ചെങ്ങന്നൂർ ഗവ. ഐടിഐ എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ആസാദ് സേന ജില്ലാ കോഓഡിനേറ്ററുമായ ആർ വരുൺ ലാൽ, ചെങ്ങന്നൂർ ഗവ. വനിതാ ഐടിഐ പ്രിൻസിപ്പൽ സജിമോൻ തോമസ്, വനിതാ ഐടിഐ പ്രോഗ്രാം ഓഫീസർ ടി ബി രാജീവ് എന്നിവർ പങ്കെടുത്തു.
തുടർന്ന് എൻഎസ്എസ് വോളണ്ടിയർമാരും ട്രെയിനികളും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബുകളും സ്കിറ്റുകളും നാടൻപാട്ടും അരങ്ങേറി.