ആലപ്പുഴ: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു മിനിറ്റോ അതില്‍ താഴെയോ ദൈര്‍ഘ്യമുള്ള റീലുകള്‍ dsmalappuzha@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക.
സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച പത്തു റീലുകള്‍ക്ക് 10,000 രൂപ സമ്മാനം. റീലുകള്‍ അയക്കേണ്ട അവസാന തീയതി ജൂണ്‍ 10.