ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/2025/06/04/oAe5DwDg8zyIAyiTwBSb.jpg)
ആലപ്പുഴ: ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സര്‍വ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സര്‍വ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
Advertisment
ജില്ലയില്‍ മഴ കുറഞ്ഞതിനാലും കാലാവസ്ഥ വകുപ്പിന്റെ അടുത്ത ആഞ്ചു ദിവസത്തെ മഴ പ്രവചനത്തില്‍ ജില്ലയില്‍ പച്ച ജാഗ്രത (നേരിയ തോതിലുള്ള മഴ) പ്രവചിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് ഉത്തരവ് പിന്‍വലിച്ചത്.
ആലപ്പുഴ ബീച്ചില്‍ നടന്നുവരുന്ന അഡ്വഞ്ചര്‍ ടൂറിസത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് ഈ ഉത്തരവ് ബാധകമല്ല.
മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടും ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും സര്‍വ്വീസ് തുടരാമെന്ന് കളക്ടർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us