ആലപ്പുഴ: കുതിരവട്ടം ചിറ അക്വാ പ്രൊജക്ടായ ഗ്രീൻ പേളിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വൃക്ഷതൈ നട്ട് ഉദ്ഘാട്ടനം ചെയ്തു.
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ, വെൺമണി പഞ്ചായത്ത്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ ഷേക്ക് പരീത്, ജനറൽ മാനേജർ എൻ എസ് ശ്രീലു , വെൺമണി പഞ്ചായത്ത് പ്രസിഡൻ്റ് ടി സി സുനിമോൾ, വൈസ് പ്രസിഡൻ്റ് പി ആർ രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ്, പഞ്ചായത്ത് അംഗം കെ എസ് ബിന്ദു, പാലോട് ബോട്ടാണിക്കൽ ഗാർഡൻ ശാസ്ത്രജ്ഞരായ ഡോ. ടി സാബു, ഡോ.ജോമോൻ ജേക്കബ്, ഫിഷറീസ് വിദഗ്ധൻ രാഹുൽ ഗിരീഷ് കുമാർ, ഫിഷറീസ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ എസ് സന്തോഷ് കുമാർ, തീരദേശ വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ ജി ഷിലു, സീനിയർ ഇലക്ടിക്കൽ എഞ്ചിനീയർ ബാബുരാജ്, സിവിൽ എഞ്ചിനീയർ സതീഷ് ചന്ദ്രൻ, ഓവർസിയർ കൊച്ചുമോൾ എന്നിവർ പങ്കെടുത്തു.