ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന കേരള വാട്ടർ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ് പമ്പ് ഹൗസിലും ആര്യാട് പഞ്ചായത്തിന്റെ പമ്പ് ഹൗസിലും സൂപ്പർ ക്ലോറിനേഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ചാത്തനാട് പമ്പ് ഹൗസിന്റെ പരിധിയിൽ ചാത്തനാട്, സനാതനം, മന്നത്തു, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, എന്നീ വാർഡുകളിലുള്ളവരും.
ചന്ദനക്കാവ് പമ്പ് ഹൗസിന്റെ പരിധിയിൽ മുല്ലക്കൽ, എ.എൻ പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോഡ്, പാലസ്, എം. ഓ വാർഡ്, പള്ളാത്തുരുത്തി, തിരുവമ്പാടി, ആര്യാട് പമ്പ് ഹൗസിന്റെ പരിധിയിൽ 1 മുതൽ 15 വരെയുള്ള വാർഡുകൾ വരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജൂൺ 11ന് കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല എന്ന് അസി. എഞ്ചിനീയർ അറിയിച്ചു.