130 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

പഞ്ചായത്ത്‌ പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ  നടത്തിയ പരിശോധനയിലാണ്  ഇവ പിടികൂടിയത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
images(382)

ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ദേവികുളങ്ങര  ഗ്രാമ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 130 കിലോ   നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.   

Advertisment

പഞ്ചായത്ത്‌ പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ  നടത്തിയ പരിശോധനയിലാണ്  ഇവ പിടികൂടിയത്. 


തുടർന്ന് മൂന്ന് സ്ഥാപനങ്ങൾക്ക് 13000 രൂപ പിഴ ഈടാക്കാൻ സ്ക്വാഡ് ശുപാർശ ചെയ്തു. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 6 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.


ജോയിന്റ് ബി. ഡി. ഒ. ബിന്ദു വി നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ. എസ്. വിനോദ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം.ബി. നിഷാദ് ,  ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യാകുമാരി  തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന്  സ്‌ക്വാഡ് അറിയിച്ചു.

Advertisment