ഹൗസ് ബോട്ടുകൾക്കും മോട്ടോർ ബോട്ടുകൾക്കും നിയന്ത്രണം

New Update
vallam school

 

Advertisment

ആലപ്പുഴ: സ്കൂൾ കുട്ടികളുമായി സഞ്ചരിക്കുന്ന കടത്തുവളളങ്ങളിൽ മോട്ടോർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവ ഇടിച്ച് അപകടമുണ്ടാകുന്നത് തയാൻ നടപടികൾ കടുപ്പിച്ച് അധികൃതർ. 

സ്കൂൾ കുട്ടികളുമായി സഞ്ചരിക്കുന്ന കടത്തുവളളങ്ങളിൽ മോട്ടോർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവ ഇടിക്കുന്ന സാഹചര്യമുള്ളതിനാൽ കടത്തുവള്ളം പോകുന്ന തോട്ടാത്തോട് - നെഹ്റു ട്രോഫി പ്രദേശത്ത് രാവിലെയും വൈകുന്നേരവും പുരവഞ്ചികൾക്കും മോട്ടോർ ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിങ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ  അറിയിച്ചു.

Advertisment