ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വായ്പ തട്ടിപ്പ്: ജാഗ്രത പുലർത്തണം

ഇവർ രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ  ഓരോരുത്തരിൽ നിന്നും 1500 രൂപ വീതം ഈടാക്കുകയും വായ്പ നൽകാതെ മുങ്ങുകയും ചെയ്തതായാണ് പരാതി.

New Update
images(1650)

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിന്റെ തീരപ്രദേശങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വായ്പ നൽകാമെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും വഞ്ചിക്കുന്നതായി പരാതിയുണ്ടെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

Advertisment

ഇവർ രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ  ഓരോരുത്തരിൽ നിന്നും 1500 രൂപ വീതം ഈടാക്കുകയും വായ്പ നൽകാതെ മുങ്ങുകയും ചെയ്തതായാണ് പരാതി.


ജില്ലാ തല തീരസുരക്ഷാ യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പുകാർക്കെതിരെ പൊലീസ് നിയമാനുസൃതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.


പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, സമാനമായ തട്ടിപ്പുകൾ നടന്നതായി സംശയം തോന്നുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ  സമീപത്തെ   പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കളക്ടർ പറഞ്ഞു.

Advertisment