നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ആഗസ്റ്റ് 9 ന്

ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് പ്രകാശനച്ചടങ്ങ്. 

New Update
nehru trophy boat race

ആലപ്പുഴ: പുന്നമടയിൽ ഓഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 09)രാവിലെ 11-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചലച്ചിത്ര താരം കാളിദാസ് ജയറാം എന്നിവർ ചേർന്ന് നിർവഹിക്കും. 

Advertisment

പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും.


ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് പ്രകാശനച്ചടങ്ങ്. 


ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി, എച്ച്.സലാം എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

Advertisment