/sathyam/media/media_files/2025/07/25/jobs-2025-07-25-01-33-31.jpg)
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 27ന് ചെറിയകലവൂരിലെ അസാപ് കമ്മ്യൂണറ്റി സ്കിൽ പാർക്കിൽ മൈക്രോ തൊഴിൽമേള സംഘടിപ്പിക്കുന്നു.
25 സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2500ത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. പ്ലസ് ടു ഐടിഐ, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ കോഴ്സുകൾ പാസായവർക്ക് പങ്കെടുക്കാം.
ആര്യാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകൾ ചേർന്നുള്ള ക്ലസ്റ്ററിലെ മേളയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഓൺലൈനായി ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
അതാത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു വരുന്നവർക്ക് മുൻഗണന ലഭിക്കും.
'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' കാമ്പയിൻ എന്ന ലക്ഷ്യത്തോടെയാണ് മൈക്രോ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്.
ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽമേളയുടെ തുടർച്ചയാണ് മൈക്രോ തൊഴിൽമേളകൾ. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാകും.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടത്തും.