71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക ഘോഷയാത്ര തിങ്കളാഴ്ച

വൈകിട്ട് 3. 30ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും

New Update
71 NEHRU TROPHY

ആലപ്പുഴ: 71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ഇന്ന് (25)കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്നു. 

Advertisment

ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് വൈകിട്ട് 3. 30ന് ആരംഭിക്കുന്ന ഘോഷയാത്ര ജനപ്രതിനിധികളുടെയും, കലാ, കായിക, സാംസ്കാരിക പ്രതിനിധികളുടെയും, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പഞ്ചവാദ്യം, സ്കേറ്റേഴ്സ്, ശിങ്കാരിമേളം, ബാന്‍റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം, പ്ലോട്ടുകള്‍ വഞ്ചിപ്പാട്ടിന്‍റെയും അകമ്പടിയോടെ നാല്‍പ്പാലത്തിനു സമീപം സമാപിക്കുന്നു.

തുടർന്ന് നാൽപ്പാലത്തിന് സമീപം സമ്മേളനം പിപി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും.

Advertisment