ആലപ്പുഴ: ദൊമ്മരാജു ഗുകേഷിന്റെയും കൊനേരു ഹമ്പിയുടെയും ലോക കിരീട വിജയങ്ങൾ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ചെസ്സ് കേരള, ആലപ്പുഴ ജില്ലയിലെ എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്കായി ജനുവരി 26 ന് തുടങ്ങിയ ചെസ് മത്സരം സമാപിച്ചു.
ആലപ്പുഴ കാളാത്ത് ലിയോ തെർട്ടീൻത് ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ സ്കൂളിൽ വെച്ചാണ്ചെസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചത് സ്പോർട്സ് കൌൺസിൽ ഉപാധ്യക്ഷൻ . വി.ജി. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു.
എൽ കെ ജി & എൽ പി ഓപ്പൺ വിഭാഗത്തിൽ ഇന്ദ്രനീൽ വി ചാമ്പ്യൻ ആയി. നെയ്‌തൽ ഡി ആൻസെര, വേദിക് വിശ്വനാഥ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഭാരതി സൂരജ് ചാമ്പ്യൻ ആയി. നിഖിത ആർ, സെയ്റ മൈക്കിൽ സാവിയോ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
യു പി ഓപ്പൺ വിഭാഗത്തിൽ എയിഡൻ പ്രിൻസ് ചാമ്പ്യൻ ആയി. നിർമൽ ഡി അൻസരാ, ഋത്വിക് വി നായർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ അയന എച് നായർ ചാമ്പ്യൻ ആയി. അഞ്ജന എച് നായർ, ഋതുപർണ വി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.
എച്ച് എസ് & പ്ലസ് ടു ഓപ്പൺ വിഭാഗത്തിൽ സഫൽ ഫാസിൽ ചാമ്പ്യൻ ആയി. ഇഷാൻ ആർ നാരായണൻ, സന്തനു എസ് കൃഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ആഷ്‌ന കെ തോമസ് ചാമ്പ്യൻ ആയി. പി. സംഗീർത്തന, അലയന ഫാത്തിമ സാജിദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. റിയാസ് സമ്മാനധാനം നിർവഹിച്ചു. . ബിബി സെബാസ്റ്റ്യൻ അധ്യക്ഷൻ ആയിരുന്നു. മാത്യു, ലക്ഷ്മി, സലിൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഓരോ കാറ്റഗറിയിലും ആദ്യ 10 സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫികൾ സമ്മാനിച്ചു.