വഴിയോരക്കച്ചവടക്കാര് മൂലം വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അനുഭവപൂർവ്വം പരിഹരിക്കും ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ

author-image
കെ. നാസര്‍
Updated On
New Update
6352d82b-2e0a-4a7d-b7c5-158e65f65245

ആലപ്പുഴ: വഴിയോര വ്യാപാരം അംഗീകൃത വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നഗരസഭ ഇടപെടൽ ഉണ്ടാകുമെന്ന് നഗരസഭ അദ്ധ്യക്ഷ മോളി ജേക്കബ് പറഞ്ഞു

Advertisment

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ മേഖല വനിതാ വിങ്ങ് സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂണിറ്റ് പ്രസിഡന്റ്  ഡോ. പ്രീജയുടെ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ഓൺലൈൻ വ്യാപാരം നഗര വ്യാപാരത്തെ ബാധിക്കുന്നതായി അവർ പറഞ്ഞു.

 പുതിയതായി തെരഞ്ഞെടുക്കപ്പെട്ട  നഗരസഭ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പനും യൂണിറ്റ് പരിധിയിലുള്ള കൗൺസിലർമാരായ  എ ഷാനവാസ്. ബിജി ശങ്കർ. ആർരാകേഷ്. മേനക  എം.എസ്. ലാലി വേണു. ജിജി വിഎന്നിവരെ ആദരിച്ചു യോഗത്തിൽ യൂണിറ്റ് സെക്രട്ടറി  ലക്ഷ്മി സ്വാഗതം ആശംസിച്ചു  ഷഫ്ന. രമണി പ്രഭാകരൻ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment