ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് ലോക ഡൗണ്‍സിന്‍ഡ്രോം ദിനം ആചരിക്കും.
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. പി ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആര്‍.എം.ഒ ഡോ. പി എല്‍ ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിക്കും.
ആര്‍ഇഐസ്, ഓട്ടിസം സെന്റര്‍ നോഡല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് ആശുപത്രി പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായര്‍, ഡോ. ഒ ജോസ്, ഡോ. ജയറാം ശങ്കര്‍, എസ് അനില തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മെഡിക്കല്‍ ചെക്കപ്പും നടക്കും.