കർഷക ക്ഷേമനിധി അംഗങ്ങളുടെ മുഴുവൻ ആനുകൂല്യങ്ങളും നൽകണം: അനിൽ അനയ്ക്കനാട്ട്

New Update
IMG-20251019-WA0145

തൊടുപുഴ:- കേരളത്തിലെ കർഷക തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്നും, മുടങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ സർക്കാർ വിതരണം ചെയ്യണമെന്നും ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ട്, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മുള്ളരിങ്ങാട് മണ്ഡലം കമ്മിറ്റി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

Advertisment

കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതു സർക്കാർ കർഷകരെയും തൊഴിലാളികളെയും മറന്നതായും, 2018 മുതലുള്ള അധിവർഷാനുകൂല്ല്യങ്ങൾ അംഗങ്ങൾക്ക് കുടിശ്ശികയുണ്ടെന്നും, ഈ സ്ഥിതി തുടർന്നാൽ കർഷകരെ ഉൾപ്പെടുത്തി ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും അനിൽ ആനയ്ക്കനാട്ട് പറഞ്ഞു.

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മുള്ളരിങ്ങാട് മണ്ഡലം കമ്മിറ്റി കമ്മ്യൂണിറ്റി ഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനിൽ. സാജു പറത്താഴത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.കെ.റ്റി.എഫ് സംസ്ഥാന സെക്രട്ടറി ജിജി അപ്രേം മുഖ്യ പ്രഭാഷണം നടത്തി , മണ്ഡലം പ്രസിഡൻ്റ് ജിജോ ജോസഫ് ,സാബു വടശ്ശേരി ,ബേബി വട്ടക്കുന്നേൽ, ജോഷി കളത്തിൽ, മുജീബ് റഹ്മാൻ ,അനുഷൽ ആൻ്റണി  ,ജെ സി ജോഷി ,അലൻ കിഴക്കേത്താഴത്ത്, ബെന്നി കുന്നപ്പിള്ളിൽ, സൈമൺ പുത്തൻപുര എന്നിവർ സംസാരിച്ചു

Advertisment