നിലമ്പൂർ പാതയിൽ മെമു ട്രെയിൻ അനുവദിച്ചത് ജനകീയ സമരങ്ങളുടെ വിജയം: വെൽഫെയർ പാർട്ടി

New Update
welfare party
മലപ്പുറം: കൂടുതൽ ആളുകൾ യാത്രക്ക് ആശ്രയിക്കുന്ന നിലമ്പൂർ പാതയിൽ മെമു ട്രെയിൻ അനുവദിച്ച നടപടി വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ ഇടപെടലുകളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി എക്സിക്യുട്ടിവ് വിലയിരുത്തി. ഇതിനു വേണ്ടി പരിശ്രമിച്ച ജനപ്രതിനിധികളെ വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് അഭിനന്ദിച്ചു.

Advertisment
കോവിഡ് കാലത്ത് റദ്ദാക്കിയ കോട്ടയം എക്സ്പ്രസ്സിൻ്റെ സ്‌റ്റോപ്പുകൾ പുനസ്ഥാപിക്കുകയും കൂടുതൽ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുകയും ചെയ്താൽ മാത്രമേ പൂർണ്ണ പരിഹാരമാവുകയൊള്ളൂവെന്നും  എക്സിക്യുട്ടിവ് അഭിപ്രായപ്പെട്ടു.

ജില്ല പ്രസിഡണ്ട് സഫീർഷാ അധ്യക്ഷ്യം വഹിച്ചു വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, കൃഷ്ണൻ കുനിയിൽ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്വാഗതവും ട്രഷറർ നസീറ ബാനു നന്ദിയും പറഞ്ഞു. 
Advertisment