കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന അമ്പലപ്പള്ളി മാമുക്കോയ അനുസ്മരണം നടന്നു; പ്രഥമ അമ്പലപ്പള്ളി പുരസ്കാരം സ്മൃതി പരുത്തിക്കാടിന് സമ്മാനിച്ചു

author-image
റാഫി പാങ്ങോട്
Updated On
New Update
Ambalapally Mamukkoya

കോഴിക്കോട് : പ്രമുഖ കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന അമ്പലപ്പള്ളി മാമുക്കോയയുടെ അനുസ്മരണം കോഴിക്കോട് ടൗൺഹാളിൽ രാമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.  പ്രഥമ അമ്പലപ്പള്ളി പുരസ്കാര ജേതാവ് പ്രമുഖ മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിന്ന് ഡോ.ഹുസൈൻ മടവൂർ പുരസ്കാരം സമർപ്പിച്ചു.   

Advertisment

രമേശ് ചെന്നിത്തല പൊന്നാട അണിയിച്ചു. അമ്പലപ്പള്ളി സ്മരണിക വി.എം സുധീരൻ യു കെ കുമാരന്ന് നൽകി പ്രകാശനം ചെയ്തു, കെ.സി അബു, അഡ്വ. പ്രവീൺ കുമാർ, അഡ്വ. എം രാജൻ, നവാസ് പൂനൂർ, ആദം മുൽസി, അബ്ദുറഹിമാൻ അമ്പലപ്പള്ളി, അഡ്വ.കെ.ജയൻ, അനിൽ രാധാകൃഷ്ണൻ, എം.പി സൂര്യ ദാസ് , എൻ സുബ്രഹ്മണ്യൻ, മുഹമ്മദ് ഇ.പി , അംജദ് അലി അമ്പലപ്പള്ളി, അനിൽ മുഹമ്മദ് ബാബു തുടങ്ങിയവർ പങ്കെടുത്തു  സംസാരിച്ചു.


ആദർശരാഷ്ട്രീയത്തിനും മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിന്നും അമ്പലപ്പള്ളി മാമുക്കോയ നൽകിയ സംഭാവനകൾ പ്രസംഗകർ എടുത്തു പറഞ്ഞു.

Advertisment