/sathyam/media/media_files/2025/09/24/ameya-anil-2025-09-24-18-37-54.jpg)
പാലാ : ട്വന്റി പ്രോഡക്ഷൻസും, സുനെ ശേഖർ ഫിലിം ഫാക്ടറിയുടെയും ഭാനുസുധ നാട്യ പുരസ്കാരം അമേയ അനിലിന്.എറണാകുളം തൃപ്പുണിത്തുറ ശ്രീ വെങ്കിട്ശ്വര ഹൈ സ്കൂളിൽ 20 ന് നടന്ന അഖില കേരള ഭാനുസുധ നാട്യ പുരസ്കാര ഭരത നാട്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ (10 മുതൽ -16 വയസ്സ് വരെ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അമേയ അനിൽ പുരസ്‌കാരം സ്വന്തമാക്കിയത്.
പാലാ പുലിയന്നൂർ, ജ്യോതിസിൽ, അനിൽ ഗോപിനാഥൻ നായരുടെ( ഭാരത് ഹോസ്പിറ്റൽ, കോട്ടയം )യും ഹീരാ അനിലിന്റെ( കൃഷി ഭവൻ കൊഴുവനാൽ )യും മകളും, പാലാ ചാവറ സി എം ഐ സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയും ആണ്.
സഹോദരൻ ബാലമുകുന്ദ് ജൂനിയർ ക്രിക്കറ്റ് താരമാണ്. അഞ്ചു വയസ്സുമുതൽ ഗുരു ചിത്ര ശ്യാമിന്റെ നിർമല നൃത്ത വിദ്യാലയത്തിൽ ശാസ്ത്രീയ നൃത്തത്തിൽ നൃത്തം അഭ്യസിക്കുന്ന അമേയക്ക് 2023 ൽ സംസ്ഥാന സഹോദയ യുവജനോത്സവത്തിൽ നാടോടി മത്സരത്തിൽ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. നൃത്തത്തോടൊപ്പം ചിത്രരചനയിലും അമേയ മികവ് തെളിയിച്ചിട്ടുണ്ട്.
അടുത്ത മാസം എറണാകുളത്തു നടക്കുന്ന ചടങ്ങിൽ പതിനായിരം രൂപയും, പ്രശസ്തി പത്രവും, ചിലങ്കയും അടങ്ങുന്ന അവാർഡ് അമേയ ഏറ്റു വാങ്ങും.