New Update
/sathyam/media/media_files/2025/08/18/c858766b-689a-4bf8-8871-43abe59adc97-2025-08-18-19-31-01.jpg)
കോട്ടയം: എം.സി. റോഡില്‍ നാഗമ്പടത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവര്‍ക്കു പരുക്ക്. ഓട്ടോ ഡ്രൈവര്‍ എസ്.എച്ച് മൗണ്ട് സ്വദേശി ബോബന്‍ കെ.രാജന്‍ ആണു പരുക്കേറ്റത്. ഇന്നു ഉച്ചകഴിഞ്ഞു നാഗമ്പടം റൗണ്ടാനയ്ക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റൗണ്ടാനയുടെ സംരക്ഷണവേലിയിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു