കൊച്ചി ബിനാലെ ആസ്വദിക്കാൻ തുറന്ന  മനസ് വേണം : എഴുത്തുകാരൻ മനു എസ് പിള്ള

New Update
Pic 1 (IFS  Officers)

കൊച്ചി: തുറന്ന മനസോടെയാണ് കൊച്ചി മുസിരിസ് ബിനാലെ കാണേണ്ടതെന്ന് പ്രദർശനങ്ങൾ കാണാനെത്തിയ പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ്. പിള്ള പറഞ്ഞു.  പരിചിതരായ കലാകാരന്മാരുടെ സൃഷ്ടികൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയപ്പോൾ, അത്ര പരിചിതമല്ലാത്ത കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കില്ലാതെ പ്രദർശനങ്ങൾ ആസ്വദിക്കുന്നതിനായാണ് പ്രവൃത്തിദിവസം തിരഞ്ഞെടുത്തത്. ബിനാലെയിലെ സൃഷ്ടികൾ  അസാധാരണവും മികച്ചതും ഹൃദയസ്പർശിയുമാണ്. ഭാഷാ ചക്രവർത്തിയുടെ സൃഷ്ടികളും മലയാളി കലാകാരി സ്മിത ബാബുവിന്റെ രചനകളും  ഏറെ ആസ്വദിച്ചുവെന്ന് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് കൂടിയായ മനു  പറഞ്ഞു.

2026 ബാച്ചിലെ 30 ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥരുടെ സംഘവും ബിനാലെ  കാണാനെത്തിയിരുന്നു. ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിലെ കയർ ഗോഡൗൺ, ഡയറക്ടേഴ്സ് ബംഗ്ലാവ് എന്നിവിടങ്ങളിലെ പ്രദർശനങ്ങൾ കണ്ട ശേഷം അവർ മറ്റ് വേദികളും സന്ദർശിച്ചു.

Advertisment
Advertisment