വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് അജ്ഞാത മൃതദ്ദേഹം; ഏകദേശം 50 വയസു പ്രായം തോന്നിക്കുന്ന മൃതദ്ദേത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്

New Update
mrthadeham

വെള്ളൂർ : വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 150 മീറ്റർ തെക്കു മാറി റെയിൽവേ ലൈനിനോട് ചേർന്നുള്ള ഭാഗത്തെ വെള്ളക്കെട്ടിൽ ഏകദേശം 50 വയസു പ്രായം തോന്നിക്കുന്ന അജ്ഞാത മൃതദ്ദേഹം.  ഏകദേശം മൂന്നുദിവസത്തോളം പഴക്കമുള്ള മൃതശരീരം  ഒരു പുരുഷന്റേതാണ് .  

Advertisment

വെളളൂർ പോലീസ് മേൽ  നടപടി സ്വീകരിച്ചു.  മൃതദ്ദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നു., മരണപ്പെട്ട ആളുടെ  വലത് കൈയിലെ മോതിരവിരലിലും, നടുവിരലിലും കറുത്ത നിറത്തിലുള്ള ഓരോ മോതിരം ധരിച്ചിരിക്കുന്നു കഴുത്തിൽ കറുത്ത നിറത്തിലുള്ള ഒരു മാല ധരിച്ചിരിക്കുന്നു.

മൃതദേഹത്തിന് സമീപത്തു നിന്നു കറുത്ത നിറത്തിലുള്ള പാന്റും കറുത്ത നിറത്തിലുള്ള ടീഷർട്ടും ലഭിച്ചിട്ടുണ്ട്, മൃതദേഹത്തിന് 152CM ഉയരം വരും. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.

ASP Vaikom : 9497990262
SHO Velloor  : 9497947291
SI  Velloor     : 9495557897
Velloor Police Station : 04829 257160

 

Advertisment