മണ്ണാർക്കാട്: എ ജി കെ പി സിനിമാസ് അവതരിപ്പിക്കുന്ന ആന്റണി ജോർജ് സംവിധാനം ചെയ്യുന്ന 'ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ നാല് ഗാനങ്ങളുടെ ഓഡിയോ റിലീസ് കല്ലടിക്കോട് ബാല സിനിമാസ് സമീപത്തുള്ള,റോസ് വില്ലയിൽ ജൂലൈ 12 ന് പകൽ 12 മണിക്ക് നടത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
സിനിമ താരം ബിബിൻ ജോർജ് ഗാനോപഹാരം പ്രകാശനം നടത്തും. കല്ലടിക്കോട്,അട്ടപ്പാടി,മലമ്പുഴ, കാഞ്ഞിരപ്പുഴ പോലുള്ള പ്രകൃതി ശാലീനതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
നാട്ടു പ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.നാടകപ്രവർത്തകരും നാടൻ പാട്ട്,മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി ഗ്രാമീണ കലാകാരന്മാർ അണിനിരക്കുന്ന ചിത്രം ഉടൻ പ്രേക്ഷകരിലെത്തും.കൂടുതൽ വിവരങ്ങൾക്ക്:9562204189,79075 56339