New Update
/sathyam/media/media_files/2025/11/04/20251102_154045-2025-11-04-19-33-25.jpg)
മണ്ണാർക്കാട്: കരിമ്പ ഗ്രാമ പഞ്ചായത്ത് അങ്കണവാടികളുടെ കലോത്സവം ‘കുരുന്നുത്സവം-പൂമ്പാറ്റ, ഭിന്നശേഷി കലോത്സവം 'കൂടെ-2025' എന്നിവ വർണ്ണാഭമായി നടത്തി.കരിമ്പ ജി യു പി സ്കൂളിൽ രണ്ടു വേദികളിലായി നടത്തിയ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കോമളകുമാരി എന്നിവർ രണ്ടു പരിപാടികളുടെയും ഉദ്ഘാടനം നടത്തി.
കളിച്ചും ചിരിച്ചും, ആടിയും പാടിയും അങ്കണവാടി കലോത്സവത്തെ നാളെയുടെ വാഗ്ദാനമായ കുരുന്നുകൾ വർണ്ണാഭമാക്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാഫർ.എച്ച്, ചന്ദ്രൻ.എം,പ്രസന്ന, രാധിക,ജയ വിജയൻ, ബീന ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ രജനി സ്വാഗതവും, കരിമ്പ ബി ആർ സി യിലെ സജ്ന നന്ദിയും പറഞ്ഞു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us