New Update
/sathyam/media/media_files/2025/11/12/anna-bobi-kmk-2025-11-12-20-53-36.jpg)
മരങ്ങാട്ടുപള്ളി : സിനിമയിലെയും ടെലിവിഷനിലെയും തിളക്കം കലോത്സവ വേദിയിൽ എത്തിച്ച് അന്ന മരിയ ജോബി. ഫ്ളവേഴ്സ് ടോപ്പ് സിംഗർ അവതാരികയും നിരവധി സിനിമകളിൽ താരവുമായ അന്നയാണ് മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളിൽ നടക്കുന്ന സി ബി എസ് ഇ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് കാറ്റഗറി നാലിൽ വിജയം കൊയ്തത്.
Advertisment
തൊടുപുഴ ഡി പോൾ പബ്ളിക്ക് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനി ആണ് അന്ന മരിയ ജോബി. എട്ടോളം സിനിമകളിൽ അഭിനയിച്ച അന്ന, ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ മൂന്നിലെ അവതാരകയുമായിരുന്നു. പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവൻ നൗഷാദ് ആണ് മോണോ ആക്ടിലെ അന്നയുടെ ഗുരു. പിതാവ് അഡ്വ. ജോബി ജോർജും , മാതാവ് ജ്യോത്സ്ന ജോബിയുമാണ്. ഇവ മരിയ ജോബി ആണ് സഹോദരി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us